കൊല്ലം മജീഷ്യന്‍സ് അസ്സോസിയേഷന്‍ അവതരിപ്പിക്കുന്ന മാജിക്കിലെ നാല് പരമോന്നത ബഹുമതികള്‍

| ജാദു വിഭൂഷന്‍ | ജാദു ശ്രേഷ്ഠ | ജാദു രത്ന | ജാദു ശ്രീ |



1. ഓരോ അവാര്‍ഡുകള്‍ക്കും ആ പേരില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അപേക്ഷകള്‍ തന്നെ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്.

2. അപേക്ഷകള്‍ നിലവില്‍ പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം അതിന്റെ ഫോട്ടോ കെ.എം.എ. പ്രസിഡന്റ് / പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വാട്‌സ്ആപ്പില്‍ അയക്കേണ്ടതാണ്. (President: 9447398117/Chairman:9447430183)

3. അപേക്ഷ സമര്‍പ്പിച്ച് 7 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷ പരിഗണിക്കുന്ന പക്ഷം രജിസ്റ്റര്‍ നമ്പറും വിശദവിവരങ്ങളും അറിയിക്കും.

4. നിലവില്‍ ഓരോ പുരസ്‌കാരത്തിന്റെയും നടത്തിപ്പ് ചെലവിലേക്കായി താഴെ പറയുന്ന തുക ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

1. ജാദു വിഭൂഷന്‍ 25000 രൂപ (ഇരുപത്തിഅയ്യായിരം രൂപ)

2. ജാദു ശ്രേഷ്ഠ 20000 രൂപ ( ഇരുപതിനായിരം രൂപ)

3. ജാദു രത്‌ന 15000 രൂപ (പതിനയ്യായിരം രൂപ)

4. ജാദു ശ്രീ 10000 രൂപ (പതിനായിരം രൂപ)

5. അപേക്ഷകന് രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചാല്‍ 7 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ മേല്‍ അപേക്ഷയുടെ ഒറിജിനല്‍ റജിസ്റ്റഡ് തപാലില്‍ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍, മായാജാല്‍, നാട്ടുവാതുക്കല്‍, വെള്ളിമണ്‍ പി ഓ., കൊല്ലം 691511 അയച്ചുതരേണ്ടതാണ്.

6. അര്‍ഹമായിരിക്കുന്ന പുരസ്‌കാരത്തിന്റെ തുക കൊല്ലം മജീഷ്യന്‍ അസോസിയേഷന്‍, Acount Number : 67259250776, IFSC : SBIN0012858.എന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതാണ്.

7. തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറല്‍ നമ്പര്‍ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ നമ്പര്‍ എഴുതിയോ, പ്രിന്റെടുത്തോ മേല്‍ തപാലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

8. മേല്‍വിവരിച്ച വ്യവസ്ഥകള്‍, ക്രമപ്രകാരം നടക്കുന്ന പക്ഷം പുരസ്‌കാര ചടങ്ങിന്റെ തീയതി, സ്ഥലം, സമയം മുതലായ പുരസ്‌കാര ജേതാവിനെ അറിയിക്കും.

9. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് കൃത്യസമയത്ത് പുരസ്‌കാര ജേതാവ് സ്വന്തം ചിലവില്‍ എത്തിച്ചേരേണ്ടതാണ്.

10. 2025 ലെ പുരസ്‌കാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2024 ഡിസംബര്‍ 31 വൈകിട്ട് 5 മണിവരെ ആയിരിക്കും.




Comments

Popular posts from this blog