ഇന്ത്യയിലെ മാന്ത്രികര്‍ക്കായി കൊല്ലം മജീഷ്യന്‍ അസോസിയേഷന്‍ ഓരോ വര്‍ഷവും താഴെപ്പറയുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നു.
1. ജാദു വിഭൂഷന്‍

(മാജിക് രംഗത്ത് 30 വര്‍ഷത്തിലധികം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം)
  2. ജാദു ശ്രേഷ്ഠ (മാജിക് രംഗത്ത് 20 വര്‍ഷത്തിലധികം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം)
3. ജാദു രത്‌ന (മാജിക് രംഗത്ത് 10 വര്‍ഷത്തിലധികം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം)
4. ജാദു ശ്രീ. (മാജിക് രംഗത്ത് 5 വര്‍ഷത്തിലധികം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് നല്‍കുന്ന പുരസ്‌കാരം)

*പുരസ്കാരത്തിന്റെ പ്രത്യേകതകൾ*
പുരസ്ക്‌കാരങ്ങൾ ഉദ്യം രജിസ്ട്രേഷൻ (മിനിസ്ട്രി ഓഫ് മൈക്രോ സ്മാള് ആന്‌ഡ് മീഡിയം എന്റര്പ്രൈസസ് പോർട്ടൽ) അംഗീകാരം നേടിയവയാണ്.
. പുരസ്ക്‌കാരങ്ങൾ ഇന്ത്യയിലെ മാന്ത്രികർക്കായി ഏർപ്പെടുത്തിയിരിക്കുന്നു.
പ്രത്യേക വേഷവിധാനങ്ങളും തലപ്പാവും ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റും, കസ്റ്റമൈസ് ചെയ്യത മെഡലും അടങ്ങുന്നതായിരിക്കും പുരസ്കാരം.

*നിബന്ധനകൾ*
ഓരോ വിഭാഗത്തിലും ഒരു വർഷം 10 വീതം എന്‌ട്രികളാണ് പരിഗണിക്കുന്നത്.

  ആദ്യം ലഭിക്കുന്ന അപേക്ഷകള്ക്ക് ആദ്യപരിഗണന എന്ന നിലയില് ആയിരിക്കും പുരസ്ക്‌കാരങ്ങള് വിതരണം ചെയ്യുക. ശേഷമുള്ള അപേക്ഷകൾ ആ വർഷം പരിഗണിക്കുന്നതല്ല.

. പുരസ്കാര വിതരണ തീയതി കെ.എം.എ വെബ്സൈറ്റിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

 പുരസ്കാരത്തിന് ആവശ്യമായ ചെലവുകൾ പുരസ്‌കാര കമ്മറ്റി തീരുമാനിക്കുന്നതും പുരസ്‌കാര ജേതാവ് ഈ ചെലവുകൾ സ്വയം വഹിക്കേണ്ടതുമാണ്.

*പുരസ്ക‌ാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം:*
മാജിക് രംഗത്തെ എക്സ്പീരിയന്‌സിന്റെയും ജനപ്രതിനിധികള് / സർക്കാർ ഗസറ്റഡ് ഓഫീസർമാർ/ ബഹുമാന്യ വ്യക്തിത്വങ്ങൾ മുതലായവർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരെഞ്ഞെടുപ്പ്.

 അപേക്ഷയോടൊപ്പം മുന്‍കാലങ്ങളില്‍ പ്രിന്റ് ചെയ്തിട്ടുള്ള പോസ്റ്ററുകള്‍, നോട്ടീസുകള്‍ , ഫോട്ടകള്‍ എന്നിവയും നല്‍കേണ്ടതാണ്. കൂടാതെ 3 മിനിറ്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള ഒരു മാജിക്കെങ്കിലും കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗും വാട്ട്‌സാപ്പില്‍ അയച്ചുതരേണ്ടതാണ്. വാട്ട്‌സാപ്പ് നമ്പര്‍: 9400883928 .

. അപേക്ഷ ഫോറവും സാക്ഷ്യപത്രത്തിന്റെ മോഡലും വെബ്‌സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

 പുരസ്ക‌ാരങ്ങൾ സംബന്ധിച്ച എല്ലാ നിയമനടപടികളും ബഹുമാനപ്പെട്ട കൊല്ലം  കോടതിയുമായി ബന്ധപ്പെട്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍>>>


Comments

Popular posts from this blog